പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്; വിധുബാലയ്ക്കും ആനിയ്ക്കും നേരെ വിമർശനം
മലയാളത്തിന്റെ പ്രിയതാരമാണ് ആനി. ടെലിവിഷൻ രംഗത്ത് സജീവമായ ആനിയും നടി വിധുബാലയും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രോഗ്രാമിനിടയിലെ ഇരുവരുടെയും സംസാരം സമൂഹമാധ്യമത്തില്‍ വിമർശനത്തിന് ഇരയായിരിക്കുകയാണ് ഇപ്പോൾ.
പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറയുന്നത്. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമയെന്നാണ് ആനിയുടെ അഭിപ്രായം.
ഇരുവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. കഥയല്ലിത് ജീവിതം പോലുള്ള പരിപാടിയുടെ അവതാരകയുടെ ഭാഗത്തു നിന്നും ഇത്തരം സംസാരം ഉണ്ടാകാന്‍ പാടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സ്ത്രീകള്‍ അടിമകളെപ്പോലെ കഴിയേണ്ടവരാണെന്ന രീതിയിലുള്ള സംസാരമാണ് ഇതെന്നും വിമർശനമുണ്ട്.
”ഇത് കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക് മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക എന്നാണ് രജീത് ലീല രവീന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പങ്കുവച്ചു.