24 C
Kottayam
Sunday, June 7, 2026

ആ രഹസ്യം പരസ്യമാകുന്നു; മക്കളുടെ തലമുടിയുടെ രഹസ്യം ഇതാണ്! വീഡിയോയുമായി കൃഷ്ണ കുമാര്‍

Must read

കൊച്ചി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുള്ളത്. ഇന്‍സ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്‌സുള്ള ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.

പ്രേക്ഷകരുമായി ചാനലിലൂടെ സംവദിക്കാന്‍ ഓരോരുത്തരും സമയം കണ്ടെത്താറുണ്ട്. ഇതിലൂടെ തന്നെ ആരാധകര്‍ ചോദിക്കുന്ന സംശയങ്ങള്‍ക്ക് കൃത്യമായി മറുപടിയുംനല്‍കാറുണ്ട്.

കൃഷ്ണകുമാറിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുടുംബത്തിലെ എല്ലാവരുടെയും തലമുടിയുടെ രഹസ്യമാണ് കൃഷ്ണകുമാര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നത്. ആ രഹസ്യം ഒടുവില്‍ പരസ്യമാക്കുകയാണ്.വെളിച്ചെണ്ണയും ആവണക്കെണ്ണയും കറുവേപ്പിലയും ചേര്‍ത്തുള്ള എണ്ണയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 മില്ലിലിറ്റര്‍ ആവണക്കെണ്ണ, ആവശ്യത്തിന് കറുവേപ്പില എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാന്‍ വേണ്ടത്.

വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. നന്നായി ചൂടായതിന് ശേഷം കറുവേപ്പില ഉണക്കി പൊടിച്ചത് ചേര്‍ക്കാം. കുറച്ചുനേരം കഴിഞ്ഞ് തണുക്കാന്‍ വയ്ക്കാം. ഒരു ദിവസത്തിന് ശേഷം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. എങ്ങനെയാണ് ഈ എണ്ണ തയ്യാറാക്കുന്നതെന്നും താരം വീഡിയോയില്‍ കാണിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week