EntertainmentKeralaNews
ശൈലജ ടീച്ചർക്ക് അഭിനന്ദനങ്ങളുമായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര
അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസിൽ മന്ത്രി കെ കെ ശൈലജ ഇടം നേടിയതിന് പിന്നാലെ മന്ത്രിയ്ക്ക് ആശംസയറിയിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ശൈലജ ടീച്ചർക്ക് അഭിനന്ദവുമായി എത്തിയിരിക്കുന്നത് നടി നയൻതാരയാണ്.
ഫേസ്ബുക്കിലൂടെയാണ് താരം മന്ത്രിക്ക് ആശംസ അറിയിച്ചത്.
ഈ അത്ഭുതകരമായ നേട്ടത്തിന് കെ കെ ഷൈലജ ടീച്ചറിന് അഭിനന്ദനങ്ങൾ. നിങ്ങളിൽ അഭിമാനം തോന്നുന്നു മാഡം. നിങ്ങളുടെ സ്തുത്യര്‍ഹമായ സേവനത്തിന് വളരെയധികം നന്ദി എന്നാണ് നയൻതാര ഫേസ്ബുക്കിൽ കുറിച്ചത്. നടൻ ഫഹദ് ഫാസിലും തന്റെ ഫേസ് ബുക്ക് പ്രൊഫൈലിൽ ശൈലജ ടീച്ചറുടെ ഫോട്ടോ ഇട്ട് സന്തോഷം പ്രകടിപ്പിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News