തിരുവനന്തപുരം:എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ തിയ്യതി മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അധ്യാപകർക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സർക്കാർ ആവശ്യം. അനുമതി കിട്ടിയാൽ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് ആലോചന.
അതേ സമയം 17ന് തുടങ്ങുമെന്ന പരീക്ഷകളുടെ നടത്തിപ്പിന്റെ മറ്റ് നടപടികളും പുരോഗമിക്കുന്നുണ്ട്. പ്ലസ്ടു പരീക്ഷക്കുള്ള ഹാൾടിക്കറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. തിയ്യതിയിലെ ആശയക്കുഴപ്പം കാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പരീക്ഷ മാറ്റണമെന്ന് ഇടത് അധ്യാപക സംഘടനകൾ ആവശ്യപ്പെടുമ്പോൾ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News