അമൃതയും ബാലയും വീണ്ടും ഒന്നിയ്ക്കുന്നു? തെറ്റുകള്‍ തിരുത്തി;പുതിയ പരീക്ഷണമെന്ന് അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ച: ഐഡിയ സ്റ്റാര്‍സിംഗര്‍ റിയാലിറ്റിഷോയിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്.നടന്‍ ബാലയുമായുള്ള വിവാഹജീവിതവും പിന്നീട് വിവാഹജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു.ഇതിനിടെയാണ്‌സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് തുടങ്ങിയത്. ഇതും ശ്രദ്ധ നേടിയിരുന്നു.എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാകുകയാണ് ഈ സഹോദരിമാര്‍. ഇപ്പോഴിതാ, റാംപില്‍ ചുവടുവെയ്ക്കുന്ന അമൃതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുന്നത്.അമൃത സുരേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.
”എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിയ്ക്കുന്നത്
.
അമൃതയ്ക്കൊപ്പം മകള്‍ പാപ്പു എന്ന അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്. പാപ്പുവിനൊപ്പമുളള ചിത്രങ്ങളും ഇടയ്ക്കിടെ അമൃത സുരേഷ് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ ബാലയില്‍ നിന്നും അമൃത വിവാഹ മോചനം നേടിയത്. വിവാഹ മോചനത്തിന് പിന്നാലെ അമ്മയ്ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്. ഷോയില്‍ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു ഇരുവരും തിരിച്ചെത്തിയത്.