മോദി ഒരു സൈക്കോപാത്താണ്; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദി ഒരു സൈക്കോപാത്താണെന്ന് ഇമ്രാന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ പ്രത്യേകിച്ച് ജമ്മു കാഷ്മീരിലെ നയങ്ങളെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടവുമായി ഇമ്രാന്‍ താരതമ്യം ചെയ്യുകയും ചെയ്തു.
പാക് ദിനപത്രമായ ഡോണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദി ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല, ഒരു സൈക്കോപാത്താണെന്നും ഇമ്രാന്‍ പറഞ്ഞു. 2002 ലെ ഗുജറാത്തിലെ മുസ്ലീം വംശഹത്യയോടെ തന്നെ മോദിയുടെ നിലപാടുകള്‍ എങ്ങനെയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മുസ്ലിംകളുടെ രക്തക്കറ പുരണ്ടതാണ് മോദിയുടെ കൈകളെന്നും ഇമ്രാന്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമം എന്നിവയിലൂടെ ഇന്ത്യയിലെ മുസ്ലിംകളെ വംശഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.