അടുത്ത കെട്ട് ഉടനെ ഉണ്ടോ എന്ന് കമന്റ്; ചുട്ട മറുപടി നല്‍കി അമ്പിളി ദേവി, പിന്തുണച്ച് ആരാധകരും
നടി അമ്പിളി ദേവിയുടെ വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ താരം വീണ്ടും അഭിനയ രംഗത്ത് തിരികെ എത്തുകയും മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയുമാണ്. സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന വിധത്തിലുള്ള കമന്റിന് അമ്പിളി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ അമ്പിളി പങ്കുവെച്ച ചിത്രത്തിന് താഴെ. ‘അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. നിരവധി പേരാണ് ഇയാള്‍ക്ക് മറുപടി നല്‍കി കൊണ്ട് എത്തിയത്. ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’, എന്നിങ്ങനെയായിരുന്നു ഒരാള്‍ ഇയാള്‍ക്ക് മറുപടി നല്‍കിയത്.
ഒടുവില്‍ അമ്പിളിയും മറുപടി നല്‍കി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നായിരുന്നു കമന്റിട്ടയാള്‍ക്ക് അമ്പിളി നല്‍കിയ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ആക്കുകയും ചെയ്തു.