ബോളിവുഡ് നടി സമര്‍പ്പിച്ച ബലാത്സംഗക്കേസില്‍ മുംബൈ പൊലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തതിന് പിന്നാലെ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ ഒരു സത്യവും ഇല്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. തനിക്കെതിരായ പരാതി തികച്ചും നുണയാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
2013ല്‍ അനുരാഗ്, അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ ആരോപണം.
സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് 2013 ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ ആയിരുന്നുവെന്നതിന് ഡോക്യുമെന്ററി തെളിവായി നല്‍കിയിട്ടുണ്ടെന്ന് അനുരാഗിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേസില്‍ കശ്യപിനെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News