28.9 C
Kottayam
Friday, April 19, 2024

ഒരു പ്രണയ വിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് കൃഷ്ണകുമാര്‍,അഹാനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരാടി

Must read

കൊച്ചി:ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നാല് പെണ്‍മക്കളും അച്ഛനും അമ്മയും ചേര്‍ന്ന് ഡാന്‍സും ടിക്ടോക് വീഡിയോസുമെല്ലാം ആരാധകരിലേക്ക് എത്തിച്ചിരുന്നു. ഇതെല്ലാം ആരാധകര്‍ സ്വീകരിച്ചു. പിന്നാലെ ട്രോളുകളും വന്ന് തുടങ്ങി. ഇതിനിടെ കൃഷ്ണകുമാറിന്റെ മൂത്തമകളും നടിയുമായ അഹാനയുടെ പോസ്റ്റുകളും ഏറെ വൈറലായിരുന്നു.

നല്ല പിന്തുണ ലഭിച്ചിരുന്നതിനിടെ കുറച്ച് ദിവസങ്ങളായി അഹാനയ്ക്ക് വിവാദങ്ങളൊഴിഞ്ഞിട്ട് നേരമില്ല. അഹാന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വലിയ വിവദാമായി മാറുന്നതാണ് ഈ ദിവസങ്ങളില്‍ കണ്ടത്. തിരുവനന്തപുരത്തെ ലോക്ഡൗണിനെയും സ്വര്‍ണക്കടത്തിനെയും ബന്ധപ്പെടുത്തി താരപുത്രി പങ്കുവെച്ചൊരു പോസ്റ്റാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.

പിന്നാലെ എ ലൗവ് ലെറ്റര്‍ ടൂ സൈബര്‍ ബുള്ളീസ് എന്ന പേരില്‍ ഇതിന് മറുപടി പറഞ്ഞ് അഹാന എത്തിയതും വൈറലായി. ഇതും സൈബര്‍ ബുള്ളിയിങ്ങിനെതിരയുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ അവസ്ഥയാണ് ഉണ്ടാക്കിയത്. താന്‍ പോസ്റ്റ് ചെയ്തതിന്റെ പകുതി മാത്രമം എടുത്ത് തനിക്കെതിരെ ആളുകള്‍ വന്നതാണെന്ന് അഹാന വ്യക്തമാക്കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ തീരുന്നതിന് മുന്‍പ് കുറുപ്പ് എന്ന സിനിമയെ കുറിച്ച് അഹാന ഇട്ടൊരു കമന്റും വൈറലായി. ഇതോടെ നടിയ്ക്ക് നേരെ വീണ്ടും പ്രതികരണങ്ങള്‍ വന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് എന്ന സിനിമയുടെ സ്‌നീക്ക് പീക്ക് ടീസര്‍ പുറത്ത് വന്നതില്‍ അഹാന ഇട്ടൊരു കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാക്കപ്പെട്ടത്. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചിലര്‍ വളച്ചൊടിച്ചെന്ന് ചൂണ്ടി കാണിച്ച് അഹാന എത്തിയിരുന്നു. മകള്‍ക്ക് പിന്തുണ നല്‍കി ഈ പ്രശ്നങ്ങളില്‍ പ്രതികരണവുമായി പിതാവ് കൃഷ്ണകുമാറും എത്തിയിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാറിനും കുടുംബത്തിനും പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം അഹാനയെ കളിയാക്കുന്നവരോട് ചോദ്യം
ഉന്നയിച്ചിരിക്കുന്നത്.

‘എന്റെ നല്ല സുഹൃത്താണ് ഞാന്‍ കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍. അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു പ്രണയ വിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കെകെ. ഒരു പെണ്‍കുട്ടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ അവള്‍ക്കെതിരെ ഇങ്ങിനെ സൈബര്‍ അക്രമണം നടത്താന്‍ ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്‌തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശനമാണ് സദാചാര കോമാളികള്‍ക്ക്. ഞങ്ങള്‍ സദാചാര വിഡഢിത്തങ്ങള്‍ക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങള്‍ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തില്‍ അഭിരമിച്ച് സുഖ നിദ്രയിലാണ്. നീ എന്റെ വീട്ടില്‍ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി. അഹാനയോടൊപ്പം’…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week