ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ടോള്‍ ബൂത്ത് വാഹനം ഇടിച്ചു തകര്‍ന്നു. കൊമ്മാടിയില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ ഒന്നാണ് അപകടത്തില്‍ പൂര്‍ണമായും പൊളിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ മരം കയറ്റിവന്ന ലോറിയാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തൊഴിലാളികള്‍ ആരും ഇവിടെ ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസില്‍ രണ്ടു കാറുകളും ഒരു മിനി ലോറിയും ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചിരുന്നു. ഇരു വശത്തും മണിക്കൂറുകള്‍ കാത്തു കിടന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. അതിനിടെയാണ് ഒരു വശത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News