KeralaNews

പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ വീട്ടില്‍ കയറി ഉറങ്ങി കിടന്ന യുവതിയുടെ മാല കട്ടറുപയോഗിച്ച് അറുത്തു; യുവതിയെ കുത്തി പരിക്കേല്‍പ്പിക്കാനും ശ്രമം

കാട്ടാക്കട: പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ വീട്ടില്‍ കയറി ഉറങ്ങി കിടന്നിരുന്ന യുവതിയുടെ മാല കട്ടറുപയോഗിച്ച് അറുത്തു. മോഷണശ്രമത്തിനിടെ ഉണര്‍ന്ന യുവതിയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കാനും കള്ളന്‍ ശ്രമിച്ചു. മംഗലയ്ക്കല്‍ പാറയില്‍ തമ്പുരാന്‍ ക്ഷേത്രത്തിനു സമീപം രാധിക ഭവനില്‍ അനില്‍കുമാര്‍രാധിക ദമ്പതികളുടെ മകള്‍ ആര്യ(21) യുടെ സ്വര്‍ണമാണ് കവര്‍ന്നത്.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു മോഷ്ടാവ് എത്തിയത്. ഈ സമയം ആര്യ വീട്ടില്‍ ഉറക്കമായിരുന്നു. കതക് തുറന്ന് അകത്ത് കടന്ന കള്ളന്‍ ആര്യ ഉറങ്ങുകയായിരുന്ന മുറിയില്‍ മേശപ്പുറത്തിരുന്ന കാല്‍ പവന്‍ തൂക്കമുള്ള മോതിരം കൈക്കലാക്കി. തുടര്‍ന്ന്, ഉറങ്ങുകയായിരുന്ന ആര്യയുടെ മാല കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ആര്യ ഉണരുകയായിരുന്നു.

ഇതോടെയാണ് കള്ളന്‍ കത്തിയെടുത്ത് യുവതിയെ ആക്രമിച്ചത്. ആര്യ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ കള്ളന്‍ ഇവിടെ നിന്നു കടന്നു കളയുകയയായിരുന്നു. കയ്യുറയും മുഖംമൂടിയും ധരിച്ചാണ് കള്ളനെത്തിയതെന്നു വീട്ടുകാര്‍ പറഞ്ഞു. കറുത്ത ടീ ഷര്‍ട്ടാണു വേഷം. ഇടത് കയ്യില്‍ വെള്ളി വള ധരിച്ചിരുന്നു. കാട്ടാക്കട ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പരിശോധനയടക്കമുള്ള വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker