‘ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത്, ഞാൻ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്’: സജിത ബേട്ടി
മലയാളികളുടെ പ്രിയതാരമാണ് സജിത ബേട്ടി. ബാലതാരമായി തുടങ്ങി പിന്നീട് മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും കൈനിറയെ വേഷങ്ങൾ ചെയ്ത സജിത ബേട്ടി ഇപ്പോൾ വിവാഹശേഷം അഭിനയത്തിന് തൽക്കാലം ഇടവേള നൽകിയിരിക്കുകയാണ്.
മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരത്തെ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബാലതാരമായിട്ടാണ് കൂടുതൽ സുപരിചിതയായത്.
അതേസമയം, താൻ അഭിനയ ജീവിതം തുടങ്ങിയിട്ട് എത്ര വർഷമായി എന്ന് കൃത്യമായി ഓർമയില്ലെന്ന് പറയുകയാണ് സജിത. പ്രായം പറയാനുള്ള മടി കൊണ്ടല്ല അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായാണ് തുടക്കം. ഇതിനകം അറുപതിൽ കൂടുതൽ സിനിമകൾ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ ഞാൻ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്- സജിത ബേട്ടി പറയുന്നു.
മിസ്റ്റർ ആൻഡ് മിസിസ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ടെലിവിഷനിൽ ടെലിഫിലിമിലൂടെയാണ് തുടക്കം. തഹസിൽദാർ താമരാക്ഷനിൽ തെസ്‌നിഖാന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം ചെയ്തു. അതുകൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങിയിട്ട് ഇത്ര കാലം തുടർച്ചയായി അഭിനയിക്കുകയായിരുന്നു.
സീരിയലിൽ കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം ഒക്കെ വലിയ ഹിറ്റുകളായിരുന്നു. സീരിയലിൽ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കും എന്നാണ് പ്രതീക്ഷ. അഭിനയത്തിൽ സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല. ഗർഭിണിയായിരുന്നപ്പോഴാണ് സീത ചെയ്തത്. പിന്നീട് മാറി നിൽക്കുകയായിരുന്നു. എങ്കിലും ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികൾക്കുമൊക്കെ പങ്കെടുക്കുന്നുണ്ട്.- താരം പറയുന്നു.
ഭർത്താവ് ഷമാസിക്കയ്ക്ക് കൺസ്ട്രക്ഷൻ ബിസിനസ്സാണ്. ഞങ്ങൾ ഇപ്പോൾ വയനാട്ടിലാണ് താമസിക്കുന്നതെന്നും താരം വെളിപ്പെടുത്തി.