കുളപ്പുള്ളി ലീല മാറി നില്‍ക്കും! മമ്മി ശരിക്കും തകര്‍ത്തു; റിമി ടോമിയുടെ അമ്മയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് മുക്ത
ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധയേറിയ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച താരമാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെ വിവാഹം കഴിച്ചതോടെ മുക്ത കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. മുക്തയുടെയും റിങ്കുവിന്റെയും മകള്‍ കണ്മണിയും സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
കിങ്ങിണിയ്‌ക്കൊപ്പമുള്ള വീഡിയോ റിമിയും പോസ്റ്റ് ചെയ്യാറുണ്ട്. എന്നാലിപ്പോള്‍ കണ്മണിയും മുക്തയും റിമിയുമൊന്നുമല്ല സോഷ്യല്‍ മീഡിയ ആരാധകരെ അമ്പരപ്പിച്ചത്, റിമി ടോമിയുടെ അമ്മ റാണി ടോമിയാണ്. അമ്മായിയമ്മയ്‌ക്കൊപ്പമുള്ള റീല്‍സ് പങ്കുവച്ചത് മുക്തയാണ്.
‘കസ്തൂരിമാന്‍’ എന്ന സിനിമയിലെ കുളപ്പുള്ളി ലീലയുടെ സംഭാഷണമാണ് വളരെ മികച്ച രീതിയില്‍ ലിപ്പ് സിങ്ക് ചെയ്ത് റിമിയുടെ അമ്മ അവതരിപ്പിച്ചത്. കുളപ്പുള്ളി ലീല മാറി നില്‍ക്കും,ആദ്യമായിട്ടാണേലും അമ്മ തകര്‍ത്തു എന്ന് പറഞ്ഞിട്ടാണ് മുക്തയുടെ ഈ വീഡിയോ ശ്രദ്ധ നേടുന്നത്. റിമിയുടെ അമ്മയുടെ അഭിനയപാടവം കണ്ടിട്ട് ഒരുപാട് പേര്‍ പോസിറ്റീവായി കമന്റുകളിടുന്നുണ്ട്. ഒരുപാട് പേര്‍ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.