Entertainment

സിനിമ കണ്ടശേഷം ഉറങ്ങാനായില്ല, നെഞ്ചത്ത് കരിങ്കല്ല് എടുത്തുവെച്ചപോലെയാണ് അനുഭവപ്പെട്ടത്; നായട്ടിനെക്കുറിച്ച് മഞ്ജു സുനിച്ചന്‍

നായാട്ട് സിനിമയെ അഭിനന്ദിച്ച് നടി മഞ്ജു സുനിച്ചന്‍. സിനിമ കണ്ടശേഷം ഉറങ്ങാനായില്ലെന്നും നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്തുവെച്ചപോലെയാണ് അനുഭവപ്പെട്ടതെന്നും മഞ്ജു സുനിച്ചന്‍ പറയുന്നു.

ജോജുവിന്റെ കഥാപാത്രവും മണിയനും മനസില്‍ നിന്ന് പോകുന്നില്ലെന്നും കുഞ്ചാക്കോബോബന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമായിരിക്കും മൈക്കിള്‍ എന്നും മഞ്ജു സുനിച്ചന്‍ പറഞ്ഞു. നിമിഷ സജയനോട് മേക്കപ്പ് ഇടത്തില്ലായോ എന്ന് ഇച്ചിരി നാള്‍ക്കു മുന്‍പ് ആരോ എന്തൊരോ പറയുന്നത് കേട്ടിരുന്നെന്നും അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തെന്നും മഞ്ജു ഫേസ്ബുക്കിലെഴുതി.

അഭ്രപാളിയില്‍ ഇനിയും ഒരുപാട് വേഷങ്ങള്‍ ആടിത്തിമിര്‍ക്കേണ്ടിയിരുന്ന അനില്‍ നെടുമങ്ങാടിന്റ മറ്റൊരു പോലീസ് വേഷം അല്‍പ്പം സങ്കടത്തോടെയാണ് കണ്ടിരുന്നതെന്നും മനോഹരമായൊരു സിനിമ ഞങ്ങള്‍ക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ലെന്നും മഞ്ജു സുനിച്ചന്‍ പറഞ്ഞു.

മഞ്ജു സുനിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്

മിസ്റ്റര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നിങ്ങള്‍ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്? എവിടുന്ന് കിട്ടി നിങ്ങള്‍ക്ക് ഈ ആര്‍ട്ടിസ്റ്റുകളെ..? എവിടുന്നു കിട്ടി ഈ കഥ. ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി. പിന്നെ ഉറങ്ങാന്‍ പറ്റണ്ടേ. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങള്‍ അങ്ങ് പോയി. ജോജു ജോര്‍ജ് ചേട്ടാ എന്തൊരു അച്ഛനാണ് നിങ്ങള്‍. ?എന്തൊരു ഓഫീസറാണ്. ഏറ്റവും ചിരി വന്നത് മകളുടെ മോണോ ആക്ട് വീട്ടില്‍ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്.

മണിയന്‍ ഇപ്പോഴും മനസ്സില്‍ നിന്നു പോകുന്നില്ല.. നിങ്ങള്‍ തൂങ്ങിയാടിയപ്പോള്‍ ഞങ്ങള്‍ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ.ആ മകള്‍ ഇനി എന്ത് ചെയ്യും? മിസ്റ്റര്‍ ചാക്കോച്ചന്‍ നിങ്ങളുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള ആളായിരിക്കും പ്രവീണ്‍ മൈക്കല്‍.. പറഞ്ഞും എഴുതിയും ഒന്നും വെക്കാന്‍ പറ്റുന്നതല്ല നിങ്ങളുടെ പ്രകടനം.. എന്തൊക്കെയോ ഉള്ളിലൊതുക്കി പ്രേക്ഷകനെ കണ്‍ഫ്യൂഷന്‍ അടുപ്പിച്ചാണ് നിങ്ങള്‍ ഇടിവണ്ടീല്‍ കേറി പോയത്.

നിമിഷ സജയന്‍, മേക്കപ്പ് ഇടത്തില്ലായോ ? എന്ന് പറഞ്ഞ് ആരോ എന്തൊരോ ഇച്ചിരി നാള്‍ക്കു മുന്‍പ് കൊച്ചിനോട് എന്തോ പറയുന്നത് കേട്ടു.. അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തു മോളേ നീ.. love you so much
പിന്നെ മോനെ ബിജു dineesh alpy … നീ എന്തായിരുന്നു. എന്തൊരു അഹങ്കാരമായിരുന്നു നിന്റെ മുഖത്ത്. അടിച്ച് താഴത്ത് ഇടാന്‍ തോന്നും. കുറച്ചു പാവങ്ങളെ ഇട്ടു ഓടിച്ചപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ. ഇതൊക്കെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ എന്റെ ആവലാതികള്‍ ആണ്..

അഭ്രപാളിയില്‍ ഇനിയും ഒരുപാട് വേഷങ്ങള്‍ ആടിത്തിമിര്‍ക്കേണ്ടിയിരുന്ന ശ്രീ അനില്‍ നെടുമങ്ങാടിന്റ മറ്റൊരു പൊലീസ് വേഷം അല്‍പ്പം സങ്കടത്തോടെയാണ് കണ്ടിരുന്നത്. കൂട്ടത്തില്‍ Yama Gilgamesh എസ്.പി അനുരാധയായി കിടുക്കി. മനോഹരമായൊരു സിനിമ ഞങ്ങള്‍ക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല..

ഡയറക്ഷന്‍, സിനിമാറ്റോഗ്രാഫി, കാസ്റ്റ് കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കി. വലുതും ചെറുതുമായ എല്ലാ വേഷങ്ങളില്‍ വന്നവരും ആടിത്തിമിര്‍ത്തിട്ട് പോയി. ഇരയെ വേട്ടയാടാന്‍ നായാട്ടിനു വരുന്നവന്‍ മറ്റൊരുവനാല്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker