EntertainmentKeralaNews
യുവനടൻ കൊവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ:തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് അന്തരിച്ചു. ധനുഷ് നായകനായ അസുരനിലെ വില്ലൻ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാല എന്ന സിനിമയിലും ഏറെ ശ്രദ്ധേയമായ വേഷം ചെയ്‍തു. നിതീഷ് വീരയുടെ മരണത്തില്‍ താരങ്ങള്‍ അനുശോചിച്ചു.
പുതുപേട്ട എന്ന സിനിമയിലൂടെയാണ് നിതീഴ് തമിഴ് സിനിമയിലെത്തുന്നത്. ശെല്‍വരാഘവൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മണി എന്ന കഥാപാത്രമായാണ് നിതീഷ് എത്തിയത്. വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതീഷ് അഭിനയിച്ചു.
കാലയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.വെട്രിമാരൻ സംവിധാനം ചെയ്‍ത അസുരനില്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായിരുന്നു.അസുരനിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News