നടി ഭാവന ക്വാറന്റൈനില്‍! നടിയുടെ സ്രവസാംപിള്‍ പരിശോധനയ്‌ക്കെടുത്തു
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നു കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിര്‍ത്തി വഴിയാണ് കേരളത്തിലെത്തിയത്.
അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.
തുടര്‍ന്ന് ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ അപ്രതീക്ഷിതമായ വരവ് കൗതുകമായി. ചിലര്‍ സാമൂഹിക അകലമൊക്കെ പാലിച്ച് സെല്‍ഫി പകര്‍ത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹോം ക്വാറന്റൈനിലേക്ക് പോലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടര്‍ന്നുള്ള യാത്ര.