32.8 C
Kottayam
Friday, March 29, 2024

‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…ഈ പണി ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാവുമ്പോള്‍ എന്തെങ്കിലും നാല് കാശു കയ്യില്‍ കിട്ടിയേനെ’; ഷറഫുദ്ദീന്‍

Must read

മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ കാലടിയിലെ സെറ്റ് പൊളിച്ചതിന് എതിരെ പ്രതികരണവുമായി നടന്‍ ഷറഫുദ്ദീന്‍. സെറ്റ് പൊളിച്ചവര്‍ക്കുള്ള താരത്തിന്റെ പരിഹാസ രൂപേണയുള്ള മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സെറ്റ് പൊളിച്ചവര്‍ക്ക് സമൂഹ്യ വിരുദ്ധരെന്ന വിശേഷണമാണ് താരം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയാ പോള്‍ ശക്തയായ സ്ത്രീയാണെന്നും സംവിധായകന്‍ ബേസില്‍ ജോസഫ് മികച്ച സംവിധായകനാണെന്നും അവര്‍ സിനിമ പൂര്‍ത്തീകരിക്കുമെന്നും ഷറഫുദ്ദീന്‍ പറയുന്നു.

കുറിപ്പ് വായിക്കാം

അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…

ഈ പണി നിങ്ങള്‍ക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാവുമ്പോള്‍ എന്തെങ്കിലും നാല് കാശു കയ്യില്‍ കിട്ടിയേനെ, അത് ഇക്കാലത്ത് ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?

നല്ല കഷ്ടപ്പെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !

ഈ സിനിമയുടെ പ്രൊഡ്യൂസര്‍ ശക്തയായ ഒരു സ്ത്രീയാണ്. അവര്‍ ഈ സിനിമ പൂര്‍ത്തിയാക്കും! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ.. നല്ല കഴിവുള്ള ഒരു അസ്സല്‍ ഡയറക്ടര്‍ ആണ് .

അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങള്‍ എന്തിനാണ് കഷ്ട്ടപ്പെട്ടത് ?
എല്ലാവരും നിങ്ങളെ വിഡ്ഢികള്‍ എന്നും വിളിക്കുന്നു !
വേറെയും വിളിക്കുന്നുണ്ട് അത് ഞാന്‍ പറയുന്നില്ല ?

നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയില്‍

ഇനിയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാക്കി തരാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു

ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാന്‍
ഞാന്‍ പ്രാര്‍ത്ഥിക്കാം

മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് കഴിഞ്ഞ ദിവസമാണ് തകര്‍ത്തത്. ക്രിസ്ത്യന്‍ പള്ളിയുടെ രൂപത്തിലൂള്ള സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് തകര്‍ത്തത്. സെറ്റ് ശിവ ക്ഷേത്രത്തിന് മുന്നില്‍ ആണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week