കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കുണ്ടറ പടപ്പകര വത്സല വിലാസത്തില്‍ നോയലിനെയാണ്(33) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിമണ്‍ ഇലയം സ്വദേശിനിയായ ദളിത് യുവതിയെ പ്രതി പ്രണയം നടിച്ച് പല സ്ഥലങ്ങളില്‍ എത്തിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ നോയലിനെതിരെ കേസെടുത്തതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News