ചിത്രീകരണത്തിനിടെ നടന്‍ രവി തേജയ്ക്ക് പരിക്ക്;ശസ്ത്രക്രിയ
ഹൈദരാബാദ്: ചിത്രീകരണത്തിനിടെ തെലുങ്ക് നടന്‍ രവി തേജയ്ക്ക് പരിക്കേറ്റു. വലതു കൈയിലെ പേശിയില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് താരത്തെ വെള്ളിയാഴ്ച ശസ്ത്രിക്രിയ്ക്ക് വിധേയനാക്കി. ആറാഴ്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ്ങിനിടെ താരത്തിന് കൈയ്ക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് വകവയ്ക്കാതെ താരം വീണ്ടും ഷൂട്ടിങ് തുടരുകയായിരുന്നു.
ഇതോടെ പരിക്ക് ഗുരുതരമാവുകയാണ് ഉണ്ടായത്. ഇതോടെയാണ് താരം ശസ്ത്രക്രിയക്ക് വിധേയനായത്. ആര്‍ടി 75 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു അപകടമുണ്ടായത്. രവി തേജയുടെ പരിക്ക് പൂര്‍ണമായും ഭേദമാകുന്നതുവരെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മിസ്റ്റര്‍ ബച്ചനാണ് രവി തേജയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം പരാജയമായി മാറി. ഭാനു ഭോഗവരപുവു ആണ് ആര്‍ടി 75 സംവിധാനം ചെയ്യുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. അടുത്ത വര്‍ഷം സംക്രാന്തി റിലീസായി ചിത്രമെത്തുമെന്നാണ് പ്രതീക്ഷ.