ബാലയ്ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവോ? സംശയത്തില്‍ ആരാധകര്‍
മലയാള നടന്‍ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എന്നാല്‍, സെപ്റ്റംബര്‍ അഞ്ചിന് താന്‍ വിവാഹിനാകുന്നുവെന്ന് താരം തന്നെ പറഞ്ഞതായി തമിഴ് മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. നടന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
കൈകളില്‍ ചായം മുക്കി ചാര്‍ട്ട് പേപ്പറില്‍ ബാല വെഡ്‌സ് എല്ലു എന്ന് എഴുതുന്നു. കൂടെ യഥാര്‍ഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബര്‍ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. കൂടാതെ വിഡിയോയില്‍ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്ന ബാലയെയും കാണാവുന്നതാണ്.
2010ലായിരുന്നു ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം നടന്നത്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍,2019-ല്‍ വിവാഹമോചിതരാവുകയും ചെയ്തു. ഏക മകള്‍ അവന്തിക അമ്മയ്‌ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.