Home-bannerKeralaNews
വൈക്കത്ത് വാഹനാപകടം: നാല് മരണം( സി.സി.ടി.വി ദൃശ്യം കാണാം)
വൈക്കം : ചേരുംചുവട്ടിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപർ മരിച്ചു.10 പേർക്ക് പരുക്ക്. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം.മൃതദേഹങ്ങൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. ബസ്സിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് സൂചന. വൈക്കം ഭാഗത്തേക്ക് വന്നിരുന്ന ബസ് ഇടറോഡിൽ നിന്നു കയറിവന്ന കാറിൽ ഇടിക്കുകയായിരുന്നു. വൈക്കം– എറണാകുളം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്.
https://youtu.be/GUJa2Zt3UC0
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News