Home-bannerNationalNewsRECENT POSTS
ഒടുവില്‍ വാദി പ്രതിയായി; ജെ.എന്‍.യു ആക്രമണത്തില്‍ ഐഷി ഘോഷുള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്നാണ് കേസ്. ജെഎന്‍യു അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിച്ചെന്നും, ഓണ്‍ലൈന്‍ രജിസ്ര്‌ടേഷന്‍ തടസപ്പെടുത്തിയെന്നുമുള്ള പരാതികളുമുണ്ട. ഇതെല്ലാമുള്‍പ്പെടുത്തിയാണ് 20 പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സര്‍വകലാശാലയിലെ സബര്‍മതി ആശ്രമത്തിനുള്ളിലടക്കം 50 ലേറെ വരുന്ന ഗുണ്ടാസംഘം നടത്തിയ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് ഗുരുതര പരിക്കുകളേറ്റവര്‍ക്കു നേരെ കേസെടുക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News