EntertainmentKeralaNews

ഇതിനെ കഴപ്പ് എന്നാണ് പറയുക, അത് നാട്ടിലെ സ്ത്രീകളോട് ഇറക്കരുത്! വായടപ്പിച്ച് അഭയ ഹിരണ്‍മയി

കൊച്ചി:സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ മോഡലിംഗിലും താല്‍പര്യമുള്ളയാളാണ്. അഭയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. തന്റെ ജീവിതത്തെക്കുറിച്ചുള്ള അഭയയുടെ കുറിപ്പുകളും വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സദാചാര ആക്രമണവും അഭയ നേരിടാറുണ്ട്.

ഇപ്പോഴിതാ അഭയ പങ്കുവച്ച പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. ഒരു സംഗീത പരിപാടിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് അഭയ പങ്കുവച്ചിരിക്കുന്നത്. ചുറ്റുപാട് എത്ര പ്രശ്‌നഭരിതമാണെങ്കിലും നിങ്ങളുടെ പാട്ട് പാടുന്നത് തുടരുക. എല്ലാവര്‍ക്കും അവരവരുടേതായ പാട്ടുണ്ട്. നിങ്ങളുടേത് വിശ്വാസത്തോടെ പാടുക, നിങ്ങളുടേതായ വേഗതയില്‍ എന്നായിരുന്നു ചിത്രങ്ങളോടൊപ്പം അഭയ കുറിച്ചത്.

എന്നാല്‍ ചിലര്‍ സദാചാര ആക്രമണവുമായി എത്തുകയായിരുന്നു. അഭയയുടെ വസ്ത്രധാരണം തന്നെയായിരുന്നു ഇവരുടെ പ്രശ്‌നം. ഇത്തരത്തില്‍ ഒരാളുടെ കമന്റിന് അഭയ നല്‍കിയ മറുപടികളും ശ്രദ്ധ നേടുന്നുണ്ട്. ഇയാള്‍ പിന്നീട് കമന്റ് ഡിലീറ്റാക്കി മുങ്ങുകയായിരുന്നു. ശരിയാണ്, കുഞ്ഞുടുപ്പോ ഇടുന്ന കുഞ്ഞുങ്ങളെ പോലും ഫിസിക്കലി റേപ്പ് ചെയ്യുന്നത്. തങ്ങള്‍ തങ്ങളെപ്പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാന്‍ ശ്രമിക്കരുത്. ഇതിനെ കഴപ്പ് എന്നാണ് പറയുക. അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുതെന്നാണ് അഭയ പറയുന്നത്.

ആ കഴപ്പ് ഇറക്കാനുള്ള ഇടം എന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് അല്ല. അതെ നിങ്ങളെ പോലുള്ള കഴപ്പണം കെട്ടവന്മാര്‍ റേപ്പ് ചെയ്യും എന്ന് തന്നെ പറയുന്നു. താന്‍ പോടോ എന്നും അഭയ പറയുന്നു. പിന്നാലെ മറ്റൊരാള്‍ കമന്റുമായി എത്തുന്നുണ്ട്. നിങ്ങള്‍ക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്.

വില കുറഞ വസ്ത്ര മാന്യത കാണികുന്നത് കഴപ്പ് തന്നെയാണ്. പിന്നെ പൊതുമധ്യത്തില്‍ അല്‍പ വസ്ത്രം ധരിച്ച് നഗ്‌നത കാണിക്കുന്നത് മാനസിക രോഗമാണ് ‘ തെറ്റായ രീതിയില്‍ കുത്ത് അഴിഞ്ഞ് ജീവിച്ച് മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശംനല്‍കി പോകുന്നവര്‍ക്ക് വീരാളി പട്ടം കിട്ടുമോ ? എന്നായിരുന്നു കമന്റ്.

അയാള്‍ക്ക് അഭയ നല്‍കുന്ന മറുപടി, താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാന്‍ എനിക്ക് സൗകര്യമില്ല ! എന്നായിരുന്നു. ജാനകിയമ്മയും ചിത്രാമ്മയുടെക്കെ വാല്യൂ നിങ്ങള്‍ ഡ്രെസ്സിലാണല്ലോ കണ്ടത് ! എന്നും അഭയ അയാളോട് ചോദിക്കുന്നുണ്ട്. എന്റെ ഡ്രെസ്സിനു വിലക്കുറവാണ് എന്ന് ആര് പറഞ്ഞു? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് എന്നും അഭയ അയാള്‍ക്കുള്ള മറുപടിയായി പറയുന്നുണ്ട്.

പിന്നാലെ ഈ കമന്റും തന്റെ മറുപടിയും അഭയ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാനസിക രോഗിയായ ഞാന്‍, അല്‍പ വസ്ത്രധാരിണിയായ ഞാന്‍ എന്നു പറഞ്ഞാണ് അഭയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതേസമയം അഭയയ്ക്ക് പിന്തുണയുമായും ധാരാളം പേര്‍ കമന്റുകളിലൂടെ എത്തിയിട്ടുണ്ട്. മുമ്പും സദാചാര വാദികള്‍ക്ക് ചുട്ടമറുപടി നല്‍കി അഭയ കയ്യടി നേടിയിരുന്നു.

https://www.instagram.com/p/C0MJBKnvBHO/?igshid=N2ViNmM2MDRjNw==

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker