കോട്ടയം: വെള്ളൂർ എട്ടാം മൈലിൽ തട്ടുകടയിലേയ്ക്ക് പെട്രോൾ ടാങ്കർലോറി ഇടിച്ചുകയറി അഞ്ച് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം. വെള്ളൂർ പിടിഎം സ്കൂളിനു മുൻവശത്തു കോട്ടയം ഭാഗത്തേയ്ക്ക് വന്ന പെട്രോൾ ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
കടയുടമയായ പത്താം മൈൽ സ്വദേശിനി ഉദയശ്രീ(31), കടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശി ജയ്ജിത്ത്, കുരിശിങ്കൽ സ്വദേശി ആഷിഷ്, കൊടുങ്ങൂർ സ്വദേശി അനീഷ് എന്നിവർക്കും തിരുവന്തപുരം സ്വദേശിയായ ഡ്രൈവർ രാകേഷിനും പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ ദേഹത്ത് തിളച്ച എണ്ണ വീണ് പൊള്ളലേറ്റിട്ടുണ്ട്. റോഡരികിലുള്ള തട്ടുകട 50 മീറ്ററോളം ഇടിച്ച് നിരക്കിയ ശേഷം സമീപത്തെ മരത്തിലിടിച്ച് ലോറി നിൽക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News