കളമശേരി:എറണാകുളം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ഉദ്യോഗസ്ഥ കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവിനെ (42) പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്കായിരുന്നു താമസം. ഹൃദയസ്തംഭനമാണു കാരണമെന്നു കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
എല്ലാദിവസവും സഹോദരനെ ഫോണില്‍ വിളിക്കുമായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അടുക്കളമുറിക്കു സമീപം വീണുകിടക്കുന്നതു കണ്ടത്.
പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം നടത്തി ഭര്‍ത്താവ്: മധു. മക്കള്‍: ഹൃഷീകേശ്, ഹൃതിക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News