30.8 C
Kottayam
Thursday, September 19, 2024

ആ ക്ലിപ്പ് ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക’; അഭ്യര്‍ഥനയുമായി നടി മാളവിക ശ്രീനാഥ്

Must read

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിന് പിന്നാലെ താന്‍ നല്‍കിയ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്തി നടി മാളവിക ശ്രീനാഥ്. ഒരു ഓഡിഷനില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവമാണ് പ്രചരിക്കുന്ന വീഡിയോയില്‍ മാളവിക വിവരിക്കുന്നത്.

എന്നാല്‍ ഇത് എവിടെവച്ചുള്ളതാണെന്ന ഭാഗം ഇല്ലാത്ത രീതിയില്‍ കട്ട് ചെയ്താണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇത് ലൂസിഫര്‍ സിനിമയുടെ ഓഡിഷനില്‍ നിന്നുള്ളതാണെന്നും പ്രചരണം നടന്നിരുന്നു. എന്നാല്‍ താന്‍ സിനിമയില്‍ വരുന്നതിന് മുന്‍പുള്ള അനുഭവത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ പറഞ്ഞതെന്നും ഇത് പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും മാളവിക പറയുന്നു.

“ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്‍റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല. യഥാര്‍ഥ സംഭവത്തെക്കുറിച്ച് അറിയുകയുമില്ല. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല.

അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ വ്യാജ ഓഡിഷന്‍ ആയിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളുമായി എന്‍റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല”, മാളവിക ശ്രീനാഥ് പറയുന്നു.കാസര്‍ഗോള്‍ഡ്, സാറ്റര്‍ഡേ നൈറ്റ്, മധുരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് മാളവിക ശ്രീനാഥ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

Popular this week