24.8 C
Kottayam
Sunday, September 22, 2024

‘രാത്രിയിൽ നടിമാർ താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ടും;തുറന്നില്ലെങ്കിൽ ഭയപ്പെടുത്തും:ശാരദ

Must read

കൊച്ചി:മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും ഹേമാ കമ്മിറ്റി അം​ഗവുമായ ശാരദ. കാസ്റ്റിങ് കൗച്ച് മുൻപും നിലനിന്നിരുന്നതായും ഇപ്പോൾ പലരും ഇക്കാര്യം തുറന്നു പറയുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ കണ്ടെത്തലായി അവർ പറഞ്ഞു. ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകൾ സാധാരണമായെന്നും ശാരദ ചൂണ്ടിക്കാട്ടി.

ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്ക് കാരവാൻ ഉണ്ടാകും. നടിമാർ‌ക്ക് ശുചിമുറികൾ പോലും ലൊക്കേഷനിൽ ഇല്ല. വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റിൽ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പിൽ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ സൗകര്യം നൽകുന്നത്. കാറ്റടിച്ചാൽ പോലും പറന്നു പോകുംവിധമുള്ള താൽക്കാലിക സംവിധാനമാണിത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ശാരദ റിപ്പോർട്ടിൽ നിർദേശിക്കുന്നു.

സെറ്റിൽ ലഹരി ഉപയോഗം വ്യാപകമാണ്. രാത്രിയിൽ നടിമാർ താമസിക്കുന്ന മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഭയപ്പെടുത്തുന്ന തരത്തിൽ ബഹളം ഉണ്ടാക്കും. സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും കരുതുന്നത് സ്ക്രീനിൽ ഇൻ്റിമേറ്റ് സീനുകൾ അഭിനയിക്കാൻ തയ്യാറുള്ള നടിമാർ ഇതേകാര്യം സ്ക്രീനിന് പുറത്തും ചെയ്യാൻ തയ്യാറാണെന്ന് കരുതുന്നുവെന്ന് ഒരാൾ പറഞ്ഞു.

ഒരു മടിയുംകൂടാതെയാണ് പുരുഷന്മാരായ ആളുകൾ സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്നത്. അതിപ്പോൾ സ്ത്രീകൾക്ക് താത്പര്യമില്ലെങ്കിൽപ്പോലും. എന്നാലും സിനിമയിൽ കൂടുതൽ അവസരങ്ങൾ വാ​ഗ്ദാനംചെയ്തുകൊണ്ട് അവർ ഇതേ ആവശ്യമുന്നയിക്കും. ചില പുതിയ പെൺകുട്ടികൾ ഈ ചതിയിൽ വീഴുകയും സമ്മതമില്ലാതെ ലൈം​ഗികമായി ചൂഷണംചെയ്യപ്പെടുകയും ചെയ്തെന്ന് സിനിമയിലെ ചില സ്ത്രീകൾ തങ്ങളോട് പറഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

തൃശ്ശൂ‍ർ‍പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച പറ്റി; റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

തിരുവനന്തപുരം: തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ...

Popular this week