EntertainmentNews

തലേദിവസം വരണോ 25,000 കൂടുതൽ തന്നാമതിയെന്ന് പറഞ്ഞ മുതലാണ്; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി സരയൂ

കൊച്ചി; മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പേര് ഉൾപ്പെടെയാണ് താരം പുറത്തുവിട്ടത്.

എന്റെ ഫോട്ടോ ഉൾപ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റെന്ന് പറഞ്ഞാണ് സരയൂവിന്റെ പോസ്റ്റ്. ഉവ്വ് തലേദിവസം വരണോ 25,000 കൂടുതൽ തന്നാൽ മതി എന്ന് പറഞ്ഞ മൊതലാണ് എന്നായിരുന്നു ആദൻ ബിൻ അൻവർ എന്ന പ്രൊഫൈലിൽ നിന്നുള്ള കമന്റ്. ഇയാളോട് ആര് എന്ന് താരം തിരിച്ച് ചോദിക്കുന്നുണ്ട്. ഇതേ ആൾ ഇൻബോക്‌സിൽ വന്ന് മെസേജ് അയച്ചതിന്റെ സ്‌ക്രീൻഷോട്ടും താരം പുറത്തുവിട്ടു.

ഹലോ സരയൂ, ഒരു പരുപാടിയുണ്ട്. മെയിൽ ഐഡി അയക്കൂ. ഞാൻ വിശദാംശങ്ങൾ അയക്കാം. ഹലോ ഹൗ ആർയു. വാട്സ് ആപ്പ് നമ്പർ തരൂ എന്നൊക്കെയാണ് മെസേജുകൾ. പിന്നാലെ തന്നോട് മോശമായി പെരുമാറിയ മറ്റൊരാൾക്ക് താൻ അയച്ച മെസേജും അയാൾ നൽകിയ മറുപടിയും താരം പങ്കുവെക്കുന്നുണ്ട്. നിന്റെ കമന്റ് സൈബർ സെല്ലിന് അയക്കുന്നു എന്നായിരുന്നു സരയുവിന്റെ മെസേജ്. എന്നാൽ സൈബർ സെൽ എന്നെ അങ്ങ് ഒലത്തും എന്നായിരുന്നു യുവാവിന്റെ മറുപടി.

സോഷ്യൽമീഡിയയിൽ മോശമായി പെരുമാറിയ ആളുകൾക്കെതിരെ രംഗത്ത് വന്ന താരത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker