27.4 C
Kottayam
Wednesday, October 9, 2024

കമ്യൂണിസ്റ്റുകാരുടെ ചതി അവസാനവും; പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച സഖാവിനോട് ചെയ്യാവുന്ന കൊടുംക്രൂരത; വിമർശനവുമായി എംഎം ലോറൻസിന്റെ മകൾ

Must read

കൊച്ചി; കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ. പൊതുദർശനത്തിന് ശേഷം ലോറൻസിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറുമെന്ന അറിയിപ്പിനെതിരെയാണ് മകൾ ആശ ലോറൻസ് രംഗത്തെത്തിയത്.

പിതാവിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്ന് ആശ കുറ്റപ്പെടുത്തി. മരണശേഷം മൃതദേഹം മെഡിക്കൽകോളേജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ചതി.പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതികൊടും ക്രൂരതയെന്ന് ആശ കുറ്റപ്പെടുത്തി.

അവസാന യാത്ര അയപ്പും ചതിയിലൂടെ അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ മെഡിക്കൽ കോളേജിന് ദാനം കൊടുക്കുവാൻ അപ്പന്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു അദ്ദേഹത്തെ അടക്കിയത് കലൂർ പൊറ്റകുഴി പള്ളി സിമിത്തേരിയിൽ എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച് എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട് പേരകുട്ടികൾടെ മാമ്മോദീസയ്ക്ക് അപ്പൻ പങ്കെടുത്തുണ്ട്

അമ്മയെ യാത്രയാക്കിയതും പള്ളിയിൽ ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം മെഡിക്കൽ കോളേജിന് വിട്ട് കൊടുക്കൽ കമ്യൂണിസ്റ്റ്കാരുടെ ചതി അവസാനവും അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും ബൈബിൾ വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല ‘നിന്റെ വിശ്വാസം നടത്തിക്കോളു ‘ എന്നാണ് പറഞ്ഞത് സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു മുത്തമകൾ Suja Dubai ൽ നിന്ന് എന്നും വിളിച്ച് Bible വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു

അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല അതേ സമയം പരിഹസിച്ചിട്ടുണ്ട് അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത് ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത് CPKM അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ്

ഒരു കമ്യൂണിസ്റ്റ്. കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത് CPKM ന് സഹിക്കുന്നില്ല അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ പയ്യാമ്പലം ബീച്ചോ തിരുനാവായായിലോ വല്യ ചുടുകാട്ടിലോ അഗ്‌നിക്ക് കൊടുക്കുമായിരുന്നു അപ്പൻ കൃസ്ത്യാനി ആയി പോയി അപ്പന്റെ Certificate ൽ Christain Latin Catholic എന്നാണ് അല്ലാതെ ജാതി ഇല്ല മതം ഇല്ല എന്നല്ല ലോകജനത അറിയുക

കമ്മ്യൂണിസ്റ്റ് ചതി പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി കൊടും ക്രൂരത അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ് ദൈവത്തെ സംശയിച്ചത് ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ് മൂത്ത മകന്റെ പാർട്ടി അടിമത്തം സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനെ ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടനാ ശ്രീനാഥ് ഭാസിയെയും ചോദ്യം...

ജൂലൈയിലെ 75 ലക്ഷം 25 കോടിയായി..കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ...

Popular this week