29.4 C
Kottayam
Saturday, June 6, 2026

വിവാഹമോചനത്തിനു പിന്നിൽ ​ഗായികയുമായുള്ള പ്രണയബന്ധം; ആരോപണത്തിൽ പ്രതികരണവുമായി ജയംരവി

Must read

ചെന്നൈ:നടൻ ജയംരവിയുടെ വിവാഹമോചന വാർത്ത പുറത്തുവന്നിട്ട് അധികമായില്ല. ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്. ഇതിനുപിന്നാലെ ജയംരവിയും​ ​ഗായിക കെനിഷ ഫ്രാൻസിസും തമ്മിൽ പ്രണയത്തിലാണെന്നും ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ജയംരവി. കെനിഷയുമായി പ്രണയത്തിലാണെന്ന വാർത്ത സത്യമല്ലെന്നും ഈ വിഷയത്തിലേക്ക് കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്നുമാണ് ജയംരവി പറഞ്ഞത്.

സ്വയം ജീവിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്യൂവെന്നും ആരുടെപേരും ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജയംരവി പറഞ്ഞു. ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്. സ്വകാര്യജീവിതം അങ്ങനെ തന്നെ തുടരട്ടെ. അറുന്നൂറോളം നൂറോളം സ്റ്റേജ് ഷോകളിൽ പാടിയിട്ടുള്ള വ്യക്തിയാണ് കെനിഷ. കഠിനാധ്വാനത്തോടെ പടുത്തുയർത്ത ജീവിതമാണ് അവരുടേത്. നിരവധിപേരുടെ ജീവിതം രക്ഷിച്ചിട്ടുള്ള ലൈസൻസുള്ള സൈക്കോളജിസ്റ്റാണ്. ദയവുചെയ്ത് അവരുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്- ജയം രവി പറഞ്ഞു.

കെനിഷയ്ക്കും തനിക്കും ചേർന്ന് ഭാവിയിൽ ഒരു ഹീലിങ് സെന്റർ തുടങ്ങാനുള്ള പദ്ധതിയേപ്പോലും ഇത്തരം കുപ്രചാരണങ്ങൾ വിപരീതമായി ബാധിക്കുമെന്നും ജയം രവി പറഞ്ഞു. ഒരു ഹീലിങ് സെന്റർ തുടങ്ങി നിരവധിപേരെ സഹായിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണ്. ദയവുചെയ്ത് അത് തകർക്കരുതെന്നും അനാവശ്യമായി ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്നും ജയംരവി പറഞ്ഞു.

ജയംരവി വിവാഹമോചന വാർത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന ആരതിയുടെ ആരോപണത്തോടും താരം പ്രതികരിച്ചു. ഈ തീരുമാനം രണ്ടുപേരുടെയും കുടുംബത്തിലുള്ളവരുടെ കൂടി അറിവോടെയാണെന്ന് ജയംരവി പറഞ്ഞു. താൻ ആരതിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു. തന്റെയും ആരതിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് പ്രശ്നങ്ങൾ ചർച്ചചെയ്തതെന്നും ജയംരവി പറഞ്ഞു.

- Advertisement -

തങ്ങളുടെ വിവാഹ ജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്നും വിവാഹമോചനവാർത്ത തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നുമാണ് ആരതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. കഴിഞ്ഞ 18 വർഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതുകയുണ്ടായി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.

- Advertisement -

‘ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായതല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. എല്ലാവരുടേയും നല്ലതിനുവേണ്ടിയാണിത്. ഈ പ്രതിസന്ധി സമയത്ത് ഞങ്ങളുടേയും കുടുംബാംഗങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ തീരുമാനം ഞങ്ങളുടെ സ്വകാര്യ വിഷയമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.- എന്നാണ് ജയംരവി കുറിച്ചത്.

2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week