KeralaNews

‘പീഡിപ്പിച്ചയാളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിച്ചു; ആലിംഗന രംഗം റീടേക്ക് ചെയ്യിപ്പിച്ചത് 17 വട്ടം’

തിരുവനന്തപുരം; മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ ഉപദ്രവിച്ച നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിയുടെ മൊഴി. ഒരൊറ്റ ഷോട്ടില്‍ എടുത്തു തീര്‍ക്കേണ്ട ആലിംഗന രംഗം 17 റീ ടേക്കുകള്‍ വരെ പോയെന്നും സംവിധായകന്‍ തന്നെ കുറ്റപ്പെടുത്തിയെന്നും നടി മൊഴിയില്‍ പറയുന്നു.

പണത്തിന് വേണ്ടി സ്ത്രീകള്‍ എന്തും ചെയ്യുമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. പ്രശ്‌നക്കാരിയാണെന്ന് ഒരു നടിയെ മുദ്രകുത്തുമ്പോള്‍ പിന്നീട് അവര്‍ക്കാര്‍ക്കും അവസരം നല്‍കുകയില്ല. അതുകൊണ്ടു തന്നെ അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനം മാത്രമായിരിക്കും. സത്യം തുറന്ന് പറയാന്‍ ഭയമാണ്.

ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ നടിമാര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ട്'- എന്നിങ്ങനെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.

നഗ്‌നത എത്രത്തോളം പ്രദര്‍ശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച് യാതൊന്നും കരാറില്‍ പറയാതെ ചിത്രീകരണം തുടങ്ങുമ്പോള്‍ നിലപാട് മാറിമറിയുന്നുവെന്ന് ഒരു നടി ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. വളരെ കുറച്ച് ശരീരഭാഗങ്ങള്‍ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാര്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു. ചിത്രീകരണം തുടങ്ങുമ്പോള്‍ ലിപ് ലോക്ക് സീനുകളില്‍ വരെ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരിക്കുന്നു. പിന്‍വശം മാത്രമേ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കരാറില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗ് അവസാനിപ്പിച്ച് സെറ്റില്‍നിന്നു പുറത്തേക്ക് പേകേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്നാല്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. പവര്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ളവര്‍ക്ക് കാരവാന്‍ ഉണ്ടാകും. നടിമാര്‍ക്ക് ശുചിമുറികള്‍ പോലും ലൊക്കേഷനില്‍ ഇല്ല. വസ്ത്രം മാറാന്‍ സുരക്ഷിതമായ സൗകര്യം സെറ്റില്‍ ഒരുക്കുന്നില്ല. പി.വി.സി. പൈപ്പില്‍ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാന്‍ സൗകര്യം നല്‍കുന്നത്. കാറ്റടിച്ചാല്‍ പോലും പറന്നുപോകും വിധമുള്ള താല്‍ക്കാലിക സംവിധാനമാണിത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നടി ശാരദ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സെറ്റില്‍ ലഹരി ഉപയോഗം വ്യാപകമാണ്. രാത്രിയില്‍ നടിമാര്‍ താമസിക്കുന്ന മുറികളുടെ വാതില്‍ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ബഹളം ഉണ്ടാക്കും. സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും കരുതുന്നത് സ്‌ക്രീനില്‍ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കാന്‍ തയ്യാറുള്ള നടിമാര്‍ ഇതേകാര്യം സ്‌ക്രീനിന് പുറത്തും ചെയ്യാന്‍ തയ്യാറാണെന്ന് കരുതുന്നതായി ഒരാള്‍ പറഞ്ഞു.

ഒരു മടിയുംകൂടാതെയാണ് പുരുഷന്മാരായ ആളുകള്‍ സെക്‌സിന് താത്പര്യമുണ്ടെന്ന് പറയുന്നത്. അതിപ്പോള്‍ സ്ത്രീകള്‍ക്ക് താത്പര്യമില്ലെങ്കില്‍പ്പോലും. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനംചെയ്തുകൊണ്ട് അവര്‍ ഇതേ ആവശ്യമുന്നയിക്കും. ചില പുതിയ പെണ്‍കുട്ടികള്‍ ഈ ചതിയില്‍ വീഴുകയും സമ്മതമില്ലാതെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്‌തെന്ന് സിനിമയിലെ ചില സ്ത്രീകള്‍ തങ്ങളോട് പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker