FeaturedHome-bannerKeralaNews

തൃശ്ശൂ‍ർ‍പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച പറ്റി; റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

തിരുവനന്തപുരം: തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല. ലോക്കൽ പോലീസിന്റെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കാരണക്കാരെ അനുനയിപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. പകരം, പ്രശ്നം കൂടുതൽ ​​ഗൗരവത്തിലേക്ക് എത്തിക്കുന്നതായിരുന്നു നടപടി.

പൂരവുമായി ബന്ധപ്പെട്ട് കോടതി നിർദേശങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ശ്രമിച്ചതും പൂരം അലങ്കോലമാകുന്നതിലേക്ക് കാര്യങ്ങൾ നയിച്ചു. ഉത്സവം നടത്തിപ്പുമായിബന്ധപ്പെട്ട ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വലിയ പ്രശ്നമായെന്നും കണ്ടെത്തൽ.

ശനിയാഴ്ച രാത്രിയാണ് തൃശ്ശൂർപ്പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണറിപ്പോർട്ട് എ.ഡി.ജി.പി. അജിത്കുമാർ ഡി.ജി.പി.ക്ക് സമർപ്പിച്ചത്. പ്രത്യേകദൂതൻ വഴിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ചൊവ്വാഴ്ചയ്ക്കുമുൻപ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker