24.5 C
Kottayam
Sunday, September 22, 2024

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ദീപവുമായെത്തിയ അജ്ഞാതനാര് ​? ചര്‍ച്ച കൊഴുക്കുന്നു

Must read

പാരീസ്‌:പാരീസിന്റെ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ദീപവുമായെത്തിയാളെ കുറിച്ചാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നത്. ദീപവുമായെത്തിയ മുഖംമൂടിയ ആളെ കുറിച്ചുള്ള പലതരം തിയറികളാണ് പ്രചരിക്കുന്നത്.പാർക്കർ ചുവടുകളുമായി ഒളിമ്പിക്സ് ദീപവുമായി സഞ്ചരിക്കുന്നയാളിന്റെ ദൃശ്യങ്ങൾ ഉദ്ഘാടന ചടങ്ങിനിടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക് ദീപവുമായെത്തിയ ആളെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

ഇത് ഒരു വിഡിയോ ഗെയിമിലെ കഥാപാത്രമാണെന്നാണ് ഉയരുന്ന അഭ്യൂഹങ്ങളിലൊന്ന്. ഫ്രഞ്ച് വിഡിയോ ഗെയിം കമ്പനിയായ ഉബിസോഫ്റ്റിന്റെ കഥാപാത്രമാണ് ഒളിമ്പിക് ദീപവുമായി എത്തിയതെന്നാണ് ​ചിലർ പറയുന്നത്. ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിന് മുമ്പ് ദീപവുമായെത്തിയ ആൾക്ക് സമാനമായ വിഡിയോ ഗെയിം കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് യുബിസോഫ്റ്റ് ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ഇതാണ് ഗെയിമിലെ കഥാപാത്രത്തിന്റെ വേഷം ധരിച്ചയാളാണ് ഒളിമ്പിക് ദീപവുമായെത്തിയതെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.

ഫാന്റം ഓഫ് ദി ഓപ്പറ മുതൽ ആഴ്സെൻ ലുപിൻ വരെയുള്ള കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊൾക്കൊണ്ടിട്ടാണ് അജ്ഞാതന്റെ വസ്ത്രധാരണമെന്ന നിരീക്ഷണങ്ങളുമുണ്ടായി. ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ അജ്ഞാതൻ ദീപശിഖ ഫ്രഞ്ച് ഫുട്ബാൾ താരം സിനദിൻ സിദാന് കൈമാറുകയായിരുന്നു. തുടർന്ന് സിദാൻ അത് ടെന്നീസ് താരം റഫേൽ നദാലിന് നൽകി. നദാൽ അത് സെറീന വില്യംസിന് കൈമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ...

‘വയനാട്ടിലെ കണക്കിൽ വ്യാജ വാർത്ത, പിന്നിൽ അജണ്ട’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ...

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

Popular this week