24.6 C
Kottayam
Friday, June 5, 2026

പത്തനംതിട്ടയില്‍ 10 വയസുകാരിയെ കാണാതായി,അന്വേഷണം ഊര്‍ജ്ജിതം

Must read

പത്തനംതിട്ട റാന്നി ചെറു കുളഞ്ഞിയിൽ നിന്ന് 10 വയസ്സുകാരിയെ കാണാതായി.കുട്ടിയെ കാണാതായത് ഇന്ന് രാവിലെ 9 മണിയോടെ.കാണാതാവുമ്പോൾ വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.കാണാതാകുമ്പോൾ ആഷ് കളർ പ്രിന്റഡ് ഷോർട്സും, ടീഷർട്ടും ധരിച്ചിരുന്നു. വെളുത്ത നിറമാണ്, കണ്ണാടി ധരിച്ചിരിക്കുന്നു, നാലടിയോളം ഉയരമുണ്ട്.

കണ്ടുകിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കുക. റാന്നി ഡി വൈ എസ് പി 9497908512,റാന്നി പോലീസ് ഇൻസ്‌പെക്ടർ 9497987055,റാന്നി പോലീസ് സ്റ്റേഷൻ 04735227626ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കുട്ടിയെ കാണാതായ വിവരത്തിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം അഭ്യര്‍ത്ഥിച്ചത്. ഔദ്യോഗിക വാര്‍ത്താ കുറിപ്പും പൊലീസ് പുറത്തിറക്കി.

രാവിലെ കാണാതായ ഉടൻ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ വീടിനും സമീപ പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ജനപ്രതിനിധികളും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്.സംഭവ സമയത്ത് മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ജില്ലയ്ക്ക് പുറത്ത് പോയ സമയത്തായിരുന്നു സംഭവം നടന്നത്.

രാവിലെ കുട്ടിക്ക് ഭക്ഷണം കൊടുത്ത ശേഷം മുത്തശി അടുക്കളയിലേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോൾ മുറിയിൽ കുട്ടിയെ കണ്ടില്ലെന്നാണ് മൊഴി. പിന്നാലെ വീടിന് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ് വിവരം പൊലീസിൽ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week