23.4 C
Kottayam
Sunday, September 8, 2024

ഓണ്‍ലൈന്‍ തട്ടിപ്പ്; എഞ്ചിനിയര്‍ക്കും ബാങ്ക് മാനേജര്‍ക്കും ലക്ഷങ്ങൾ നഷ്ടമായി

Must read

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ ട്രേഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കി കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. മണ്ണന്തല സ്വദേശിയായ ഗവ. എഞ്ചിനിയറും തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജറുമാണ് കബളിപ്പിക്കപ്പെട്ടത്. എഞ്ചിനിയര്‍ക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജര്‍ക്ക് ഏഴുലക്ഷം രൂപയുമാണ് നഷ്ടമായത്. രണ്ടു പേരുടെയും പരാതികളില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലെ വ്യാജ വാട്സാപ്പ് ഗ്രൂപ്പില്‍ എഞ്ചിനിയറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്നായിരുന്നു എഞ്ചിനിയര്‍ക്കു നല്‍കിയ വാഗ്ദാനം. അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ്പ് ആണെന്ന് പറഞ്ഞ് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ആദ്യമൊക്കെ പണം കിട്ടിയതോടെ എഞ്ചിനിയര്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. എന്നാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അക്കൗണ്ടില്‍നിന്ന് 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു.

ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് ബാങ്ക് മാനേജര്‍ തട്ടിപ്പുകാരുടെ വലയിലായത്. ബിറ്റ് കോയിനില്‍ ബാങ്ക് മാനേജരെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചു. പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week