23.4 C
Kottayam
Sunday, September 8, 2024

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ,ജനാധിപത്യ മര്യാദയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിയ്ക്കും കോടതി വിധിയിലും കുലുങ്ങാതെ ജോസ് കെ മാണി വിഭാഗം

Must read

 

തൊടുപുഴ:ജോസ് കെ മാണി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനാവുന്നതില്‍ കോടതി വിധി പ്രതികൂലമാവുമ്പോഴും ജോസ് കെ മാണി തന്നെയാണ് പാര്‍ട്ടി ചെയര്‍മാന്‍ എന്നാവര്‍ത്തിച്ച് മാണി വിഭാഗം.കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എണ്‍പത്തിയഞ്ച് ശതമാനം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും പിന്തുണയുള്ള ജോസ് കെ മാണി തന്നെയാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന പാര്‍ട്ടി ചെയര്‍മാന്‍ എന്ന് മുതിര്‍ന്ന നേതാവ് പ്രൊഫ.കെ.എ ആന്റണി അറിയിച്ചു. ജനാധിപത്യത്തില്‍ അധികാരം ജനങ്ങളില്‍ നിന്നാണ് ലഭിക്കുന്നതെന്ന അടിസ്ഥാന തത്വം വിസ്മരിച്ചുകൊണ്ട് ആര്‍ക്കും അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന മാണി സാര്‍ അന്തരിച്ചിട്ട് 68 ദിവസം കഴിഞ്ഞിട്ടും പകരം ചെയര്‍മാനെ കണ്ടെത്തുവാന്‍ ശ്രമിക്കാതിരുന്ന വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ശ്രമിച്ചത് കൊണ്ടാണ്127 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ടു കമ്മിറ്റി വിളിക്കുവാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി ഭരണഘടനാപരമായ ആവശ്യം വര്‍ക്കിംഗ് ചെയര്‍മാന്‍ നിഷേധിച്ചുകൊണ്ടാണ് തങ്ങള്‍ നിയമാനുസൃതമായി കമ്മിറ്റി വിളിച്ചുചേര്‍ത്തതെന്ന് കെ ഐ ആന്റണി അറിയിച്ചു. പാര്‍ട്ടിയിലെ 70 ശതമാനത്തിലധികം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത കമ്മിറ്റി അംഗങ്ങള്‍ ഐകകണ്‌ഠേന ജോസ് കെ മാണിയെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കുകയാണ് ചെയ്തത്. ഈ തീരുമാനം ജനാധിപത്യ മര്യാദയുള്ള എല്ലാ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് നേതൃത്വം കൊടുത്ത മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ ഐ ആന്റണി വ്യക്തമാക്കി. പാര്‍ട്ടിയെ നയിക്കുന്നതിനുള്ള പക്വതയും പരിചയവും കര്‍മശേഷിയും ജോസ് കെ മാണിക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week