Home-bannerKeralaNewsRECENT POSTS

മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സ്വകാര്യ ആശുപത്രിക്ക് അടുത്തുവച്ച് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിയുടെ മുന്നില്‍ നിന്നുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് വെടിവയ്പ്പുണ്ടായ സംഭവത്തില്‍ മലയാളികള്‍ക്കെതിരെ ആരോപണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ നിന്ന് വന്നവരാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചെന്നും ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ ആരോപിച്ചു. അക്രമികളെ നേരിടാനാണ് പോലീസ് വെടിവച്ചതെന്നും അക്രമികളെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button