മുകേഷിനെ അറസ്റ്റു ചെയത് ജാമ്യത്തില്‍ വിട്ടത് ലൈംഗിക ശേഷി പരിശോധന അടക്കം നടത്തിയശേഷം;കൊല്ലം എം.എല്‍.എ കുടുങ്ങുമോ
കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പോലീസ് വിട്ടയച്ചത് ലൈംഗീകശേഷി പരിശോധന അടക്കം നടത്തി. നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാലാണ് ജാമ്യത്തില്‍ വിട്ടത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന് വഴങ്ങാത്തതാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നാണ് മുകേഷിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുകേഷ് അന്വേഷണ സംഘത്തിന് നല്‍കി. ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ മുകേഷ് നിഷേധിച്ചു. ഈ സാഹചര്യത്തില്‍ കരുതലോടെയുള്ള തെളിവ് ശേഖരണം പോലീസ് നടത്തും. ആവശ്യം വന്നാല്‍ ഇനിയും മുകേഷിനെ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെയാണ് ലൈംഗിക ശേഷി പരിശോധന നടത്തിയതെന്നാണ് സൂചന. ശേഷം മുകേഷിനെ വിട്ടയക്കുകയായിരുന്നു. ചോദ്യംചെയ്യലിന് എത്തുമ്പോഴോ അതിനുശേഷം തിരികെ പോകുമ്പോഴോ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുകേഷ് തയാറായില്ല. ബലാത്സംഗ കേസ് ചുമത്തുമ്പോള്‍ സാധാരണയായി സ്വീകരിച്ച വരാറുള്ള മുഴുവന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ്‌കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് മുകേഷിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തത്. സിനിമയില്‍ അവസരവും അമ്മ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടനെതിരെ ഉയര്‍ന്ന ഒരു പരാതി. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം.
പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണസംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
ലൈംഗിക പീഡന പരാതികളിന്മേല്‍ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷ് ആരോപണങ്ങള്‍ നിഷേധിച്ച് ചില തെളിവുകളും കൈമാറിയത്.
ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപവുമായി മറ്റൊരു യുവതിയും രം?ഗത്തെത്തിയിരുന്നു.
നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പോലീസ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയുകയായിരുന്നു