ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയില്‍ വന്‍ തീപിടിത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച വൈകുന്നേരം നര്യാണ്‍ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ഹാഷെം ഫുഡ് ആന്‍ഡ് ബിവറേജ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. 18-ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ ചേര്‍ന്നു ഏറെ പാടുപ്പെട്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫാക്ടറി തൊഴിലാളികളില്‍ 44 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News