28.4 C
Kottayam
Friday, May 3, 2024

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Must read

കൊല്ലം: കൊല്ലത്ത് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ് (45) ആണ് അറസ്റ്റിലായത്. ഈ മാസം ആദ്യമാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് ഹാരീസിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക അതിക്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week