30.6 C
Kottayam
Friday, April 19, 2024

ഭര്‍ത്താവുമായി വഴക്കിട്ട യുവതി മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു

Must read

ഹൈദരാബാദ്: ഭര്‍ത്താവുമായുള്ള വഴക്കിനിടെ മകനെ കൊലപ്പെടുത്തി ശേഷം യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രാവിലെ 6 മണിയോടെ 100 ല്‍ വിളിച്ച യുവതി തന്റെ 4 വയസ്സുള്ള മകനെ കൊന്നതായും താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും പോലീസിനോട് പറഞ്ഞു.

പോലീസ് എത്തി ഉടന്‍ കുട്ടിയെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. യുവതി ചികിത്സയിലാണ്. മകന്റെ ഭക്ഷണത്തില്‍ ഫിനൈല്‍ കലര്‍ത്തിയാണ് കൊലപാതകം നടത്തിയത്.

ഭര്‍ത്താവുമായുള്ള ദാമ്പത്യ തര്‍ക്കത്തെത്തുടര്‍ന്ന് അസന്തുഷ്ടയായതിനാലാണ് താന്‍ ഈ കുറ്റം ചെയ്തതെന്ന് റാണി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം റാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week