പട്ടം പറത്തുന്നതിനിടെ ചാണകക്കുഴിയില്‍ വീണ് 10 വയസുകാരനു ദാരുണാന്ത്യം
മുംബൈ: പട്ടം പറത്തുന്നതിനിടെ ചാണകക്കുഴിയില്‍ വീണ് 10 വയസുകാരനു ദാരുണാന്ത്യം. മുംബൈ കാന്‍ഡിവാലി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. പട്ടം പറത്തുന്നതിനിടെ നൂല്‍ പൊട്ടിപോകുകയും കുട്ടി ചാണക കുഴിയില്‍ വീഴുകയുമായിരുന്നു.
തുടര്‍ന്ന് കുഴിയില്‍ നിന്നു കയറാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുഴിയിലേക്ക് താണുപോകുകയായിരുന്നു. സമീപത്ത് നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കരച്ചില്‍ കേട്ട് എത്തിയെങ്കിലും കുട്ടിയെ കുഴിയില്‍നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ആഴമുള്ളതിനാല്‍ നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും അഗ്‌നിരക്ഷ സേനക്കും രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടാകുകയായിരുന്നു.
കുട്ടി പൂര്‍ണമായും ചാണകകുഴിയില്‍ താണുപോയിരുന്നു. പിന്നീട് നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ക്രെയിനിന്റെ സഹായത്തോടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. പൊലീസ് അപകട മരണത്തിനും അശ്രദ്ധക്കും കേസെടുത്തു.