റാഞ്ചി: വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ രാംഗാര്‍ഹ് ജില്ലയിലെ വികാസ് നഗര്‍ ഏരിയയിലാണ് സംഭവം. അജയ് തുരി എന്നയാളാണ് പിടിയിലായത്.
കുട്ടിയുടെ വീടിന് സമീപവാസിയാണ് അറസ്റ്റിലായത്. വീടിന് മുന്നില്‍ കളിക്കുകയായിരുന്ന നാലു വയസുകാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു.
ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. സംഭവം അമ്മയോട് പറഞ്ഞു. സംഭവം അറിഞ്ഞ നാട്ടുകാര്‍ രോഷാകുലരായി ഇയാളുടെ വീട് വളഞ്ഞു. പ്രതിയായ അജയ് തൂരിയെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. അതിന് ശേഷമാണ് പോലീസിന് കൈമാറിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News