EntertainmentKeralaNews

‘മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോകാതെ അച്ഛനൊപ്പം പോയി? കാരണം മഞ്ജു തന്നെ’ ചോദ്യത്തിനുള്ള മറുപടി

കൊച്ചി:ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഇരുവരും വേർ‌പിരി‍‌‍ഞ്ഞുവെന്ന വാർത്ത ഏറെ സങ്കടത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിനാല് വർഷത്തോളം ഒരുമിച്ച് കുടുംബജീവിതം നയിച്ചു. സിനിമയിൽ സൂപ്പർസ്റ്റാർഡത്തിൽ നിൽക്കുന്ന സമയത്തായിരുന്നു യുവനടൻ മാത്രമായിരുന്ന ദിലീപിനെ മഞ്ജു പ്രണയിച്ച് വിവാഹം ചെയ്തത്.

വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഇതോടെ ദിലീപ് മുൻനിര നായകൻ എന്ന നിലയിലേക്ക് ഉയർന്നു. സന്തോഷകരമായി കുടുംബജീവിതം മുന്നോട്ട് പോകുമ്പോഴാണ് ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്.

2015ൽ ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തി മഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ ഏക മകൾ മീനാക്ഷി ഒപ്പമുണ്ടായിരുന്നില്ല. മകളുടെ സംരക്ഷണം ദിലീപിന് നൽകിയാണ് മഞ്ജു ബന്ധം അവസാനിപ്പിച്ചത്.

മഞ്ജു-ദിലീപ് ബന്ധം അവസാനിച്ച ശേഷം ഏറ്റവും കൂടുതൽ ആരാധകർ ചർച്ച ചെയ്തിട്ടുള്ളതും ഇപ്പോഴും ചർച്ച ചെയ്യുന്നതുമായ ഒന്നാണ് എന്തുകൊണ്ട് മീനാക്ഷി അമ്മയ്ക്കൊപ്പം പോയില്ല എന്നത്. ആരാധകർ തന്നെ ഇപ്പോൾ അതിനുള്ള മറുപടിയും കണ്ടെത്തിയിരിക്കുകയാണ്.

Manju Warrier,dileep ,meenakshi

ഒരിക്കൽ പോലും മീനാക്ഷി അമ്മയെ കുറിച്ച് സംസാരിക്കുകയോ അമ്മയെ കുറിച്ചുള്ള കുറിപ്പോ ഫോട്ടോയോ പങ്കുവെക്കുയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് അമ്മ മഞ്ജുവിൽ നിന്നും എന്തുകൊണ്ടാണ് മീനാക്ഷി ഇത്രത്തോളം അകലം പാലിക്കുന്നത് എന്ന സംശയം ആരാധകരിൽ ഉണ്ടായത്.

മഞ്ജുവിനെ മാറ്റി നിർത്തി എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ മീനാക്ഷി പോയതെന്ന ചോദ്യത്തിന് ആരാധകർ കണ്ടെത്തിയ മറുപടി ഇങ്ങനെയാണ്… ‘അതിന് ഒറ്റ ഉത്തരമെ ഉള്ളൂ മഞ്ജു എന്ന അമ്മ. കാരണം ചെറുപ്പം മുതൽ പദ്മസരോവരം വിട്ടിറങ്ങി പോകുന്നത് വരെ മകളെ നോക്കിയത് മഞ്ജുവാണ്. അന്ന് വരെ അച്ഛനെക്കുറിച്ച് നല്ലതുമാത്രമാണ് ആ അമ്മ മകൾക്ക് പറഞ്ഞ് കൊടുത്തത്.’

‘അച്ഛൻ എങ്ങനെയുള്ള ആളാണ് എന്ന് മറ്റാരേക്കാളും പറഞ്ഞ് നൽകേണ്ടതും അമ്മയാണ്. ഒരു നടി എന്നതിലുപരി വ്യക്തി ജീവിതത്തിൽ പതിനാല് വർഷവും അവർ നല്ലൊരു ഭാര്യ ആയിരുന്നു നല്ലൊരു അമ്മയും. ചെറുപ്പം മുതൽ തന്നെ മീനാക്ഷി കേട്ടുവളർന്നതും അച്ഛനെന്ന ആളെ കുറിച്ചുള്ള നല്ല കാര്യങ്ങളാണ്.’

‘അതുതന്നെയാകാം മീനാക്ഷി അച്ഛനെ ഒരു സൂപ്പർ ഡാഡായി കാണാനുള്ള കാരണവും’, എന്നാണ് ആരാധകർ പറയുന്നത്. മീനാക്ഷിക്കെന്നും താൻ അച്ഛന്റെ മകളാണെന്ന് പറയാനാണ് ഇഷ്ടം. താനും മകളും തമ്മിലുള്ള ബോണ്ട് എത്രത്തോളം ശക്തമാണെന്നത് ദിലീപ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Manju Warrier,dileep ,meenakshi

അതേസമയം ദിലീപിനെയും മകൾ മീനാക്ഷിയേയും കുറിച്ച് മഞ്ജു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളും വൈറലാണ്. ’14 വയസുള്ള മകൾ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ല. മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടന്റെ കൂടെ അവൾ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കുമെന്ന് ഉറപ്പുണ്ട്.’

‘അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ അവളുടെ ജീവിതം കൂടുതൽ വിഷമത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവൾക്ക് വേണ്ടി ഒരു കോൾ അകലെയുണ്ടാകും’, എന്നാണ് വിവാഹമോചനസമയത്ത് മഞ്ജു പങ്കിട്ട ഒരു കത്തിൽ എഴുതിയിരുന്നത്.

ആ കത്ത് പുറത്ത് വിട്ടശേഷം പിന്നീട് എവിടെയും വിവാഹമോചനത്തെ കുറിച്ചോ ദിലീപിനെ കുറിച്ചോ മകളെ കുറിച്ചോ മഞ്ജു സംസാരിച്ചിട്ടില്ല. അന്നും ഇന്നും തന്റെ സ്വകാര്യതകൾക്ക് വളരെ ഏറെ പ്രാധാന്യം നൽകുന്നയാളാണ് മഞ്ജു. ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം 2016ലാണ് നടി കാവ്യ മാധവനെ ദിലീപ് വിവാ​ഹം ചെയ്തത്. കാവ്യയുമായുള്ള ബന്ധത്തിൽ ഒരു മകൾ കൂടി ദിലീപിനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker