26 C
Kottayam
Saturday, June 6, 2026

വിവാഹത്തിന് എതിരല്ല; ആ സമയത്ത് ഞാൻ വിവാഹം കഴിക്കും! ഒറ്റയ്ക്ക് ജീവിച്ച് വന്ന ആളാണ് ഞാൻ: മീര നന്ദൻ

Must read

കൊച്ചി:ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിമാരിൽ ഒരാളാണ് മീര നന്ദൻ. ദിലീപ് നായകനായ മുല്ല എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മീര ഇന്ന് മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ്. ടെലിവിഷന്‍ അവതാരകയായിട്ടാണ് മീര നന്ദൻ കരിയർ ആരംഭിക്കുന്നത്. സ്റ്റാര്‍ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾ മീരയെ ആദ്യമായി കാണുന്നത്. തുടർന്നായിരുന്നു സിനിമാ അരങ്ങേറ്റം. തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമൊക്കെയായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മീരയ്ക്ക് സാധിച്ചു.

പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മീര നന്ദന്‍ ആര്‍ജെയായി കരിയർ ആരംഭിക്കുകയായിരുന്നു. ദുബായിലെ ഹിറ്റ് ആര്‍ജെമാരിൽ ഒരാളാണ് ഇന്ന് മീര നന്ദൻ. അതേസമയം അടുത്തിടെ സിനിമയിലേക്കും ടെലിവിഷനിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു താരം. ഒപ്പം മോഡലിംഗിലും സജീവമാണ് മീര. മീരയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലെത്തി മീര നന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ക്കാറുണ്ട്.

Meera Nandan

അതേസമയം 32-കാരിയായ മീര അവിവാഹിതയാണ്. വിവാഹം സംബന്ധിച്ച ചോദ്യങ്ങളാണ് അഭിമുഖങ്ങളിൽ അടക്കം മീരയ്ക്ക് നിരന്തരം കേൾക്കേണ്ടി വരാറുള്ളത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മീര നന്ദന്‍.

‘കല്യാണം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്. വിവാഹം എന്നതിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകൾ പറഞ്ഞത് കൊണ്ടോ കുടുംബക്കാർ പറഞ്ഞത് കൊണ്ടോ ആരും അതിലേക്ക് എടുത്ത് ചാടരുത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഒറ്റയ്ക്ക് ജീവിച്ച് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്ത് വന്ന ആളാണ്. വിവാഹമെന്നത് നടക്കേണ്ട സമയത്ത് നമുക്ക് ശരിയായ വ്യക്തിയുമായി നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’,

- Advertisement -

‘ആരെങ്കിലും പറഞ്ഞത് കൊണ്ട്, എങ്കിൽ വിവാഹം കഴിച്ചേക്കാം എന്ന് കരുതി ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല. എനിക്ക് എന്താണ് നല്ലതെന്ന് എനിക്ക് അറിയാം. ഞാൻ റെഡി ആണെന്ന് തോന്നുന്ന സമയത്ത് ഞാൻ വിവാഹം കഴിക്കും. പറ്റിയ ആളെ കിട്ടട്ടെ അപ്പോൾ നോക്കാം. വിവാഹം എന്ന കോൺസെപ്റ്റിനോട് ഞാൻ എതിരല്ല. ഞാൻ ഇത്രയും നാൾ ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ്. എന്നോട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഒരാൾ പറയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല’, മീര നന്ദൻ വ്യക്തമാക്കി.

- Advertisement -
Meera Nandan

സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും മീര പ്രതികരിച്ചു. എത്രയോ കാലമായി അത് നേരിടുന്നു അതുകൊണ്ട് താൻ അതിനോട് യൂസ്‌ഡ്‌ ആയി കഴിഞ്ഞെന്നാണ് മീര പറയുന്നു. ‘എനിക്ക് അതിൽ യാതൊരു വിഷമവും തോന്നാറില്ല. സത്യമായിട്ടും ഒരു വിഷമവും ഇപ്പോൾ തോന്നാറില്ല. ചില ആളുകൾക്ക് അതാണ് സന്തോഷം. ചിലർക്ക് നല്ലത് കണ്ടാലും നെഗറ്റീവ് കണ്ടാലും അതിനിടയിൽ വന്ന് രണ്ടു നെഗറ്റീവ് പറയുക എന്നതാണ് ചിലർക്ക് സന്തോഷം ലഭിക്കുന്ന കാര്യം’,

‘അവരെ സന്തോഷിപ്പിക്കാൻ വിട്ടാൽ നമുക്കും സന്തോഷിക്കാം. അത്രയേ ഉള്ളൂ. ആദ്യമൊക്കെ വരുന്ന കമന്റുകളോട് ഞാൻ പ്രതികരിക്കുമായിരുന്നു. പിന്നീട് ഞാൻ ചിന്തിച്ചു. എന്തിനാണ് ഞാൻ എന്റെ സമയവും ഊർജ്ജവും ഇതിൽ കളയുന്നതെന്ന്. അതിന്റെ ഒരു ആവശ്യവുമില്ലെന്ന് ഞാൻ മനസിലാക്കി’, മീര പറഞ്ഞു. ജീവിതത്തിൽ സമാധാനം ആഗ്രഹിക്കുന്ന ആളാണ് തന്നെന്നും മീര നന്ദൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Popular this week