24.2 C
Kottayam
Saturday, June 6, 2026

ഓക്‌സിജന്‍ സിലണ്ടറിന് പകരം നെബുലൈസര്‍ മതിയെന്ന് ഡോക്ടര്‍ ; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

Must read

ഫരീദാബാദ്: രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയാകുമെന്ന് പറയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയ്ക്ക് പിന്നില്‍ ഒരു ഡോക്ടറായതു കൊണ്ട് തന്നെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നാട്ടുകാര്‍ നെട്ടോട്ടമോടവേ ജീവന്‍ രക്ഷിക്കുന്ന ട്രിക്ക് എന്ന പേരിലാണ് ഈ വിഡിയോ പ്രചരിച്ചത്.

ഫരീദാബാദ് സര്‍വോദയ ഹോസ്പിറ്റലിലെ ഡോ. അലോക് സേത്തിയായിരുന്നു വീഡിയോയ്ക്ക് പിന്നില്‍. രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയാകുമെന്ന ഡോക്ടറുടെ കണ്ടു പിടുത്തത്തിന് പിന്നാലെ പലരും അദ്ദേഹത്തെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മരുന്ന് ഇടാതെ നെബുലൈസര്‍ ഓണ്‍ ചെയ്ത് അതിലെ മാസ്‌കെടുത്ത് മൂക്കിനോട് ചേര്‍ത്ത് ശ്വസിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ നില വര്‍ധിപ്പിക്കാനാകുമെന്നായിരുന്നു ഡോക്ടറിന്റെ വാദം. എന്നാല്‍ ഡോ. അലോകിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് മറ്റ് ഡോക്ടര്‍മാര്‍ പറയുന്നു. അലോക് ജോലി ചെയ്യുന്ന ആശുപത്രിയും ഡോക്ടറുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. സംഗതി വിവാദമായതോടെ ക്ഷമാപണവുമായി ഡോക്ടര്‍ രംഗത്തെത്തി.

ഓക്സിജന്‍ സിലിണ്ടറിന് പകരം നെബുലൈസര്‍ ഉപയോഗിക്കാമെന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിഡിയോ അടിസ്ഥാനമില്ലാത്തതാണെന്ന് മേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദര്‍ സിങ്ങ് പറയുന്നു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വിവരങ്ങള്‍ക്ക് ഇരയാകരുതെന്നായിരുന്നു സര്‍വോദയ ഹെല്‍ത്ത്കെയര്‍ ആശുപത്രിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week