ചലഞ്ചിന് വേണ്ടി ഒറ്റയിരുപ്പിന് ഒന്നര ലിറ്ററോളം വോഡ്ക അകത്താക്കി ലൈവ് സ്ട്രീമിംഗിനിടെ 60കാരന് സംഭവിച്ചത്
റഷ്യ : ചലഞ്ചിന് വേണ്ടി ഒറ്റയിരുപ്പിന് ഒന്നര ലിറ്ററോളം വോഡ്ക അകത്താക്കിയ 60-കാരന് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിയായ യൂറി ദഷ്‌ചെകിന്‍ എന്നയാളാണ് മരിച്ചത്. ഒരു യൂട്യൂബറുടെ ചലഞ്ചാണ് ‘മുത്തച്ഛന്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി ഏറ്റെടുത്തത്. ഇക്കഴിഞ്ഞയാഴ്ച റഷ്യന്‍ നഗരമായ സ്‌മോളെങ്കിലാണ് സംഭവം അരങ്ങേറിയത്.
ഹോട്ട് സോസ് അല്ലെങ്കില്‍ മദ്യം കഴിക്കണമെന്നായിരുന്നു വെല്ലുവിളി. ഏറ്റവും കൂടുതല്‍ അകത്താക്കുന്നവര്‍ക്ക് പണം ലഭിക്കുമെന്നായിരുന്നു ചലഞ്ച്. യൂറി ഇതിനായി വോഡ്ക തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം യൂട്യൂബില്‍ ലൈവായി സ്ട്രീമിംഗ് നടത്തുകയും ചെയ്തു. ഒന്നര ലിറ്ററോളം വോഡ്ക അകത്തു ചെന്നതിന് പിന്നാലെ ഇദ്ദേഹം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
നൂറു കണക്കിന് ആളുകള്‍ ലൈവായി കണ്ടുകൊണ്ടിരിക്കെ ആയിരുന്നു യൂറിയുടെ ഞെട്ടിക്കുന്ന മരണം എന്നാണ് അന്തര്‍ദ്ദേശീയ മാധ്യമമായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറിയുടെ മരണത്തിന് പിന്നാലെ തന്നെ അധികൃതര്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. യൂറിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.