കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു, അമ്മ ഓഫീസ് ഉദ്ഘാടന ചടങ്ങിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്
കൊച്ചി: അമ്മ സ൦ഘടനയുടെ ആസ്ഥാനമന്ദിര൦ ഉദ്ഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്ത്. സ൦ഘടനാ ഭാരവാഹികൾ ക്കെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. പരിപാടി സംഘടിപ്പിച്ചത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. കെട്ടിടത്തിന് പുറത്ത് പൊതുജന൦ തടിച്ച് കൂടി,എ സി ഹാളിലെ ഉദ്ഘാടന പരിപാടിയിൽ 150ലധികം പേർ പങ്കെടുത്തു എന്നി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. കൊച്ചി ഡിസിപിക്ക് ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പരാതി നൽകി.
അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ടഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇങ്ങനെ ഒരു കെട്ടിടം. മലയാള സിനിമയ്ക്ക് നിരവധി നല്ല കാര്യങ്ങൾ ഈ കെട്ടിടം കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി 20ക്ക് ശേഷം വീണ്ടുമൊരു സിനിമ വരും മോഹൻലാൽ ഉദ്ഘാടന വേളയിൽ പറഞ്ഞു.
സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടീനടന്മാർക്ക് സൗകര്യമായിരുന്ന് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പടെ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.