വെള്ളറട: കടയില്‍ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഫാന്‍സി സ്റ്റോറിലെ ജീവനക്കാരിയുടെ രണ്ടരപവന്‍ മാലയാണ് യുവാവ് കവര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
യുവാവ് സിഗരറ്റ് വാങ്ങിയതിന്റെ കാശ് കൊടുക്കുകയും തുടര്‍ന്ന് ജീവനക്കാരി ബാക്കി നല്‍കാന്‍ ചില്ലറ നാണയങ്ങള്‍ എടുക്കുന്നതിനിടയില്‍ ഇവരുടെ കഴുത്തില്‍ കിടന്ന രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ വെള്ളറട എസ്.ഐ രാജതിലകനും സംഘവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News