FeaturedNews

രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മഹാമാരിക്കിടെ ഫംഗസ് ബാധയും കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധകള്‍ക്ക് പിന്നാലെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്.

കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്ത ഇഎന്‍ടി സര്‍ജന്‍ ബ്രിജ് പാല്‍ ത്യാഗിയുടെ ആശുപത്രിയില്‍ രോഗി ഇപ്പോള്‍ ചികിത്സയിലാണ്.

അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങള്‍. ഗുരുതരമായ സന്ദര്‍ഭങ്ങളില്‍, മഞ്ഞ ഫംഗസ് പഴുപ്പ് ചോര്‍ന്നൊലിക്കുന്നതിനും മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതമായ വൃണത്തിലേക്ക് വഴിമാറുക, നെക്രോസിസ് മൂലം കണ്ണുകള്‍ മുങ്ങിപ്പോകല്‍ എന്നിവയ്ക്കും കാരണമാകും. അതിനാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ നിങ്ങള്‍ വൈദ്യചികിത്സ തേടേണ്ടത് പ്രധാനമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button